مرحباً بك زائرنا الكريم .. لك حرية الإستفادة والنشر
റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത് നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
Author: ഇബ്നു കോയകുട്ടി
Reveiwers: അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍-ജിദ്ദ
സുന്നത്തിന്റെ നിര്വ്വمചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍'ഗാമികള്ക്ക്ല സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത് പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന ശൈഖ് സ്വാലിഹ് ബ്‌നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.
Author: സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍
Translators: ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.
Author: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
Source: http://www.islamhouse.com/p/517
സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
Reveiwers: മുഹമ്മദ് സിയാദ് കണ്ണൂര്‍ - മുഹമദ് സിയാദ് കനൂര്‍
Translators: മുഹമ്മദ് കബീര്‍ സലഫി