 
مرحباً بك زائرنا الكريم .. لك حرية الإستفادة والنشر
സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്‍
സ്വര്‍ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍ രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട് നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില്‍ വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി.
Author: അബ്ദുല്‍ ജബ്ബാര്‍ മദീനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിക സമൂഹത്തില്‍ വന്ന് ഭവിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്വാധീനങ്ങളെ വസ്തുതാപരമായി വിലയിരുത്തുകയാണ് ഈ ഗ്രന്ഥത്തില്‍. വിശ്വാസികളിലേക്ക് ശിര്‍ക്ക്  കടന്ന്വരുന്നതിന്റെ വഴികളെ വിശകലനം ചെയ്യുകയും യഥാര്ത്ഥസ തൗഹീദില്‍ ഉറച്ചു നില്ക്കാചനുള്ള മാര്ഗിങ്ങളെ വ്യക്തമാക്കുകയും ചെയ്യുന്ന ഈ കൃതി വായനക്കാരന്റെ ഹൃദയത്തില്‍ ചലനമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Author: മുഹമ്മദ് ഇബുനു അബ്ദു റഹ്’മാന്‍ അല്‍ അരീഫി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
ഇസ്ലാമിക വിശ്വാസം, ഖബര്‍ പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്‍, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന് മാലിക് അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
Reveiwers: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള